Film News

കോട്ടിട്ട് കലിപ്പില്‍ വിജയ്, ബോസ് തിരികെ; 'വാരിസ്' ഫസ്റ്റ് ലുക്ക്

വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 'വാരിസ്' എന്നാണ് ചിത്രത്തിന്റെ പേര്. THE BOSS RETURNS എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ ഉള്ളത്. കോട്ടിട്ട് കലിപ്പ് ലുക്കില്‍ ഇരിക്കുന്ന വിജയ് ആണ് പോസ്റ്ററില്‍ ഉള്ളത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

വംശി പൈടിപ്പള്ളിയാണ് 'വാരിസി'ന്റെ സംവിധായകന്‍. വിജയിയുടെ 66ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രഭു, ജയ സുധ, സംഗീത, സംയുക്ത ഷാം, ശരത് കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. എസ് തമനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT