Film News

വിജയ്ക്ക് ഓസ്‌കാര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്: നിര്‍മ്മാതാവ് അഭിരാമി രാമനാഥന്‍

നടന്‍ വിജയ്ക്ക് ഓസ്‌കാര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ടെന്ന് നിര്‍മ്മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍. സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‌യെ ഇഷ്ടപ്പെടുന്നുവെന്നും അഭിരാമി രാമനാഥന്‍ വ്യക്തമാക്കി.

വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന ആളാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയ്‌യുടെ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കും, എന്നാണ് അഭിരാമി രാമനാഥന്‍ പറഞ്ഞത്.

വിജയ് നായകനായി അവസാനം റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സംമിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബീസ്റ്റ്.

സണ്‍ പിക്‌ച്ചേഴ്‌സാണ് ബീസ്റ്റ് നിര്‍മ്മിച്ചത്. ഏപ്രില്‍ 13നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദരാണ് സംഗീതം സംവിധാനം. പൂജ ഹെഗ്ഡ നായിക.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT