Film News

‘ഫുള്‍ ഓണ്‍ ഫയര്‍’; ദുല്‍ഖറിനൊപ്പമുള്ള സര്‍പ്രൈസിനെക്കുറിച്ച് വിജയ് ദേവരക്കൊണ്ട  

THE CUE

വിജയ് ദേവരക്കൊണ്ട നായകനാകുന്ന പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡി’ന്റെ മലയാളം ട്രെയിലര്‍ ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. അതിന് നന്ദി അറിയിച്ച വിജയ് താനും ദുല്‍ഖറും ചേര്‍ന്ന് എന്തോ ഒരു സര്‍പ്രൈസ് ഒരുക്കുന്നുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ പാട്ടുണ്ടെന്നാണ് ആദ്യം ആരാധകര്‍ സംശയിച്ചിരുന്നതെങ്കിലും അതിലും വലിയ എന്തോ ഒന്നാണ് വരാനിരിക്കുന്നതെന്നാണ് സൂചന.

ഡിയര്‍ കോമ്രഡിന്റെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയപ്പോഴാണ് വിജയ് വരാനിരിക്കുന്ന സര്‍പ്രൈസ് ദുല്‍ഖറിന്റെ ആരാധകര്‍ എല്ലാവരും കാത്തിരിക്കുന്ന ഒന്നായിരിക്കുമെന്ന് പറഞ്ഞത്.

ഇവിടെയും,തെലുങ്കിലും, നോര്‍ത്തിലുമെല്ലാമുള്ള ദുല്‍ഖറിന്റെ ആരാധകര്‍ വളരെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും വരാന്‍ പോകുന്നത്. വാട്ട് എവര്‍ ഈസ് കമിങ്ങ് ഈസ് ഫുള്‍ ഓണ്‍ ഫയര്‍, ഇറ്റ്‌സ് ലൈക്ക് ഹീറ്റ്.
വിജയ് ദേവരക്കൊണ്ട

ദുല്‍ഖര്‍ തന്റെ സഹോദരനെപ്പോലെ ആണെന്നാണ് വിജയ് ദേവരകൊണ്ട കൊച്ചിയില്‍ പറഞ്ഞത്. താന്‍ കണ്ടിട്ടുള്ള മലയാള ചിത്രങ്ങളില്‍ കൂടുതലും ദുല്‍ഖറിന്റേതാണ്. മഹാനടിയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, ചെന്നൈയില്‍ ഷൂട്ടിങ്ങ് ഉള്ള സമയത്ത് ഒരുമിച്ച് കാണാറുണ്ടായിരുന്നു. എല്ലാ പിന്തുണയും നല്‍കുന്നയാളാണ് ദുല്‍ഖറെന്നും വിജയ് പറഞ്ഞു.

മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലായാണ് ഡിയര്‍ കോമ്രേഡ് റിലീസ് ചെയ്യുന്നത്. ഈ മാസം 26നാണ് ചിത്രം തിയറ്ററുകളിലെത്തുക.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT