Film News

വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ; 'ജെജിഎമ്മു'മായി പുരി ജഗന്നാഥ്

നടന്‍ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജെജിഎം' എന്നാണ് ചിത്രത്തിന്റെ പേര്. പാന്‍ ഇന്ത്യന്‍ എന്റര്‍ട്ടെയിനറായി ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്. ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് 'ജെജിഎം' എന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്നറായ 'ജെജിഎം' ശക്തമായ ഒരു പുത്തന്‍ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് ആപുരി ജഗന്നാഥ് പറഞ്ഞത്.

'ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ 'ജെജിഎം' എന്നെ അത്യധികം ആവേശഭരിതനാക്കുന്നു. കഥ സവിശേഷതയള്ളതാണ്. അത് എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചാര്‍മ്മിക്കും അവളുടെ ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. 'ജെജിഎമ്മിലെ എന്റെ കഥാപാത്രം ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്ത ഒന്നാണ്, അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

2022 ഏപ്രിലിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളിലിയാരിക്കും ചിത്രീകരണം. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ഇത് നിര്‍മ്മിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും. പി ആര്‍ ഒ-ശബരി.

ലുലു ഗ്രൂപ്പ്‌ ആസ്ഥാനം സന്ദർശിച്ച് ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം

‘ഒരോണം, ഒരാത്മാവ്, ഒരു കുടുംബം’: 18 രാജ്യക്കാർ ഒത്തു ചേർന്ന ഓണാഘോഷം ദുബായിൽ

കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; 'ലോക'യിലെ ഡയലോഗിൽ മാറ്റംവരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

"ലോക ഫ്രാഞ്ചൈസിയിൽ അഞ്ച് സിനിമകൾ വേണമെന്ന് തീരുമാനിക്കുന്നത് ദുൽഖറിനോട് കഥ പറഞ്ഞതിന് ശേഷം"

ബോക്സ് ഓഫീസ് പവർ കാട്ടി 'സൂപ്പർവുമൺ'; മികച്ച കളക്ഷനുമായി 'ലോക'

SCROLL FOR NEXT