Film News

വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ; ട്രയാങ്കിള്‍ ലവ് സ്റ്റോറി ‘കാത്തുവെക്കലാം രണ്ട് കാതല്‍’ ഫസ്റ്റ് ലുക്ക്

വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ; ട്രയാങ്കിള്‍ ലവ് സ്റ്റോറി ‘കാത്തുവെക്കലാം രണ്ട് കാതല്‍’ ഫസ്റ്റ് ലുക്ക്

THE CUE

വിഗ്നേശ് ശിവന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും നയന്‍താരയും സാമന്തയും പ്രധാന വേഷങ്ങളിലെത്തുന്ന 'കാത്തുവെക്കലാം രണ്ട് കാതല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മൂവരുടേയും ട്രയാങ്കിള്‍ ലൗ സ്റ്റോറി പ്രമേയമാക്കുന്ന ചിത്രം ഫണ്‍ റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വിഘ്‌നേശ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്.

വിഗ്നേശ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലാണ് നയന്‍താരയും വിജയ് സേതുപതിയും ആദ്യമായി താരജോഡികളായത്. പിന്നീട് ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത 'ഇമയികള്‍ ഞൊടികള്‍' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തി. വിജയ് സേതുപതിയും നയന്‍താരയും സാമന്തയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'കാത്തുവെക്കലാം രണ്ട് കാതല്‍'

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. അനിരുദ്ധ് തന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. 'ഒരു കുട്ടി സര്‍പ്രൈസ്. കൂടുതല്‍ തമാശയും സ്‌നേഹവുമായി ഞങ്ങള്‍ വീണ്ടുമെത്തുന്നു.' എന്ന കുറിപ്പോടെ ആയിരുന്നു ട്വീറ്റ്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT