Film News

വിദ്യാസാഗര്‍ സംഗീതത്തിന് കാല്‍ നൂറ്റാണ്ട്; കേരളത്തിലെ ആദ്യ ലൈവ് പ്രോഗ്രാം കൊച്ചിയില്‍

മലയാളിയുടെ സംഗീത ലോകത്ത് ആദ്യത്തെ പേരുകളിലൊന്നാണ് വിദ്യാസാഗര്‍. തൊണ്ണൂറുകളില്‍ തുടങ്ങി വെച്ച അനേകം പാട്ടുകളിലൊന്ന് പോലും മൂളാത്ത മലയാളിയുണ്ടാവില്ല. വിദ്യാസാഗര്‍ സംഗീത ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ക്ക് കൊച്ചി തയ്യാറെടുക്കുകയാണ്.

ജൂണ്‍ 10നു കൊച്ചിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യ ലൈവ് പ്രോഗ്രാം നടക്കാനൊരുങ്ങുന്നത്. കൊക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സും, നോയ്സ് ആന്‍ഡ് ഗ്രൈന്‍സും ചേര്‍ന്നാണ് പരിപാടി ഒരുക്കുന്നത്. 'മെലഡി കിങ്' എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിനൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരായ ഹരിഹരന്‍, എം ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, നജീം അര്‍ഷാദ്, ഹരീഷ് ശിവരാമകൃഷ്ണന്‍, ദേവാനന്ദ്, ശ്വേതാ മോഹന്‍, മൃദുല വാര്യര്‍, റിമി ടോമി, രാജലക്ഷ്മി, നിവാസ് എന്നിവരും പങ്കെടുക്കും.

സംഗീതം എന്ന മാസ്മരിക ലോകത്തിലേക്ക് മലയാളിയെ കൂടുതല്‍ അടുപ്പിച്ച പ്രിയ ഗായകരുടെ സ്വരമാധുരിയില്‍ നമ്മള്‍ ഏറെ ആസ്വദിച്ച വിദ്യാസാഗറിന്റെ ഒരുപിടി ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ പരിപാടി അവസരമൊരുക്കും.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT