Film News

‘ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കണം, ഈ ചിത്രം എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്’ ; കബീര്‍സിങിനെ പിന്തുണച്ച് വിദ്യ ബാലന്‍ 

THE CUE

ഷാഹിദ് കപൂര്‍ ചിത്രം 'കബീര്‍ സിങി'ന് പിന്തുണയുമായി നടി വിദ്യ ബാലന്‍. ചിത്രത്തെ വിമര്‍ശിച്ച് പാര്‍വതി അടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യ ബാലന്റെ പ്രതികരണം. ഏങ്ങനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്നും വിദ്യ ബാലന്‍ പറഞ്ഞു.

കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ചിത്രം ഇഷ്ടപ്പെട്ടാല്‍, അയാളെ അത് ചെയ്യാന്‍ അനുവദിക്കണം. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചിത്രത്തെ പിന്തിരിപ്പന്‍ എന്ന് പറഞ്ഞാല്‍, നൂറു കണക്കിന് ആളുകള്‍ അത് ഏറ്റെടുക്കുകയും തുടരുകയും ചെയ്യുമെന്നും മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ വിദ്യ ബാലന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തെ പിന്തിരിപ്പന്‍ എന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയുമോ എന്ന് തോന്നുന്നില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു. ഒരു കാര്യവുമില്ലാതെ സ്റ്റാന്‍ഡ് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ കായിക താരങ്ങള്‍ക്ക് നേരെയുണ്ടാകാത്തതെന്നും വിദ്യ ബാലന്‍ ചോദിച്ചു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT