Film News

വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ വിദ്യ ബാലൻ; 'ഷെർണി' ആമസോൺ പ്രൈമിൽ റിലീസ്

വിദ്യാ ബാലൻ ചിത്രം ഷെർണി ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജൂണിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ റിലീസ് തീയതി ഇതുവരെ അന്നൗൻസ് ചെയ്തിട്ടില്ല. ന്യൂട്ടന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെർണി. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് സിനിമയിൽ വിദ്യ ബാലൻ അവതരിപ്പിക്കുന്നത്. മൃഗസംരക്ഷണവും മനുഷ്യന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

ടി സീരീസും അബാൻഡാന്റിയ എന്റർടൈന്റ്‌മെന്റും സംയുക്തമായാണ് നിർമ്മാണം നിർവഹിക്കുന്നത്. ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ഏറ്റവും സവിശേഷമായ കഥയാണ് ഷെർണിയിൽ അവതരിപ്പിക്കുന്നത്, അമിത്തിന്റെ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാന്റിയ എന്റർ‌ടൈൻ‌മെൻറ് സ്ഥാപകൻ വിക്രം മൽ‌ഹോത്ര പത്രക്കുറിപ്പിൽ പറഞ്ഞു.

സുലൈമാനി ഖീദാ, ന്യൂട്ടൺ എന്നീ ചിത്രങ്ങൾക്ക് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഷെർണി. ശകുന്തള ദേവിയുടെ ബയോപിക് ആയിരുന്നു വിദ്യ ബാലന്റേതായി റിലീസ് ചെയ്ത അവസാനത്തെ ചിത്രം. ആമസോൺ പ്രൈമിലായിരുന്നു ശകുന്തള ദേവി റിലീസ് ചെയ്തത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT