Film News

ഇനിയൊരു പുതിയ അധ്യായം; വിടുതലൈ രണ്ടാം ഭാ​ഗം ‍ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും കരസ്ഥമാക്കിയ വെട്രിമാരൻ ചിത്രം വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർ‌വഹിക്കുന്നത് ആർ. വേൽരാജാണ്. കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ : പ്രതീഷ് ശേഖർ.

വെട്രിമാരന്‍ സംവിധാനം ചെയ്ത് കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സൂരി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'വിടുതലൈ' ഭാഗം ഒന്ന്. സിനിമയ്ക്കും ചിത്രത്തിലെ സൂരിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രം ഏറ്റവും വേഗതയില്‍ 100 ദശലക്ഷം സ്ട്രീമിങ്ങ് മിനിറ്റ്സ് നേടുന്ന ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. സീ5-ലെ ആദ്യത്തെ റൊക്കോര്‍ഡാണിത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്ന സീനുകള്‍ ഉള്‍പ്പടെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കാത്ത ഡയറക്ടേഴ്സ് കട്ടാണ് ഒ.ടി.ടി. യില്‍ റിലീസിനെത്തിയത്.

ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്, കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തിൽ സൂരി എത്തിയത്. 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. വാദ്യാരെയും മക്കള്‍ പടെയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT