Film News

പാടാനെത്തിയ എന്‍റെ മുന്നില്‍ ഇരുന്ന് സംഗീത സംവിധായകന്‍ അപ്പൊ കംപോസ് ചെയ്ത ഗാനമായിരുന്നു അത്: വിധു പ്രതാപ്

ഒരുപിടി ഇമ്പമുള്ള ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ​ഗായകനാണ് വിധു പ്രതാപ്. 1999ൽ പിന്നണി ​ഗാന രം​ഗത്തേക്ക് കടന്നുവന്ന വിധു സിനിമാ ​ഗാനങ്ങളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഇപ്പോഴും നിറ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ഹിറ്റ് ​ഗാനങ്ങളുടെ പട്ടിക എടുത്ത് നോക്കിയാൽ എന്തായാലും ഇടം നേടുമെന്ന് ഉറപ്പുള്ള ​ഗാനമാണ് 'എന്തോ മൊഴിയുവാൻ' എന്ന ആൽബം. ആ പാട്ട് സം​ഗീത സംവിധായകൻ മനു രമേശൻ സ്റ്റുഡിയോയിൽ ഇരുന്ന് അപ്പൊ ട്യൂൺ ചെയ്ത് പാടിയതാണ് എന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് വിധു പ്രതാപ്.

വിധു പ്രതാപിന്റെ വാക്കുകൾ

ഞാൻ ഒരു പാട്ട് പാടുന്ന സമയത്ത്, അല്ലെങ്കിൽ പാട്ട് നേരത്തെ അയച്ചുതരുമ്പോൾ അതിന്റെ ലിറിക്സ് കൂടുതൽ ശ്രദ്ധിക്കുന്ന ഒരാളാണ്. 'എന്തോ മൊഴിയുവാൻ' എന്ന പാട്ട് എഴുതിയത് എസ്. രമേശൻ നായരായിരുന്നു. വിനീത് കുമാർ ആയിരുന്നു ആ ആൽബത്തിന്റെ സംവിധായകൻ. വരികൾ വിവരിക്കുമ്പോൾ വിനീത് പറഞ്ഞിരുന്നു, ഒരുപാട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പാട്ടാണ് എന്ന്. പക്ഷെ, അതിനായി ഒരു വലിയ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല, നടത്താറുമില്ല. പോകും, ആ പാട്ടിന്റെ സിറ്റുവേഷൻ ചോദിക്കും, അത് മനസിലാക്കിയാണ് പാടാറുള്ളത്.

'മഴയുള്ള രാത്രിയിൽ' ഒരു റൊമാന്റിക് സോങ്ങാണ്. സം​ഗീത സംവിധായകൻ മനു രമേശൻ എന്നെ വിളിക്കുന്നു, ഇങ്ങനെ ഒരു പാട്ടുണ്ട്, ഒരു കവിതയാണ്, അത് അയച്ചുതരാം എന്ന് പറയുന്നു. അയച്ചുതന്ന്, അത് വായിച്ചപ്പോൾ പെട്ടന്ന് അത് സ്ട്രൈക്ക് ആകുന്നു. ആ പാട്ട് സ്റ്റുഡിയോയിലെത്തി ആ സമയം കംപോസ് ചെയ്തതാണ്. മൊത്തത്തിൽ എട്ട് വരികൾ മാത്രമായിരുന്നു കംപോസ് ചെയ്തിരുന്നത്. അത് ഞാനും മനുവും കൂടി ഇരിക്കുമ്പോൾ സംഭവിക്കുന്ന ഒരു മാജിക്ക് കൂടിയാണ്. ഒരുമിച്ച് ഇരിക്കുമ്പോൾ എല്ലാം പെട്ടന്ന് കിട്ടും. അങ്ങനെ കംപോസ് ചെയ്യുന്നു, പാടുന്നു. കംപോസ് ചെയ്യുന്നു, പാടുന്നു എന്ന രീതിയിലായിരുന്നു ഞങ്ങൾ മുന്നോട്ട് പോയത്. അത് അതിമനോഹരമായ രീതിയിൽ വിനീത് ഷൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. എപ്പോഴും ഓഡിയോയെക്കാളും വീഡിയോ ആണല്ലോ നമ്മുടെ മനസിനെ ആദ്യം സ്വാധീനിക്കുക. അന്നത്തെ കാലത്ത് അതൊരു സിനിമാറ്റിക് രീതിയിൽ ഷൂട്ട് ചെയ്യാൻ വിനീതിനായി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT