Film News

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

പഴയ ശൈലിയിൽ നിന്നും ഇന്നത്തെ റിയാലിറ്റി ഷോകൾ വളരെയധികം മാറിയെന്ന് ​ഗായകൻ വിധു പ്രതാപ്. സ്റ്റാർ സിം​ഗർ സീസൺ പത്തിന്റെ ഓഡീഷനിൽ പങ്കെടുക്കാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര കുട്ടികളാണ് വന്നത്. അത്രയും ആളുകൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വിധു പ്രതാപിന്റെ വാക്കുകൾ

റിയാലിറ്റി ഷോകളിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വരണം എന്ന് ചിന്തിക്കാറില്ല, കാരണം ഞാനും ജൂറിയായി ഇരിക്കുന്ന പാനലല്ലേ. തമാശ പറഞ്ഞതാണ്. സത്യത്തിൽ, പഴയ ഫോർമാറ്റിൽ നിന്നും റിയാലിറ്റി ഷോകൾ ഒരുപാട് മാറിയിട്ടുണ്ട്. ഉദാഹരണത്തിന്, ഞാനും ജ്യോത്സ്നയും റിമിയും സിത്താരയുമുള്ള ഒരു പാനലുണ്ടായിരുന്നു. ഞങ്ങൾ നാലുപേരും ഭയങ്കര ക്ലോസ് ഫ്രണ്ട്സ് ആണ്, വർഷങ്ങളുടെ പരിചയമുള്ള ആളുകളാണ്. അപ്പൊ, നമ്മുടെ ഇടയിൽ പണ്ട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് ചിരിക്കുകയും, കണ്ടസ്റ്റന്റ്സ് വന്നാൽ അവരെ കളിയാക്കുന്നതും, അവർ തിരിച്ച് കളിയാക്കുന്നതുമെല്ലാം നോക്കിയാൽ, തികച്ചും ഒരു ഇൻഫോർമൽ വഴിയിലൂടെയാണ് ഞങ്ങൾ അത് കൊണ്ടുപോയത്. കുട്ടികൾക്കും അത് ഒരു ടെൻഷനില്ലാതെ പെർഫോം ചെയ്യാനുള്ള വഴി തുറന്നുകൊടുത്തു. അത് ഒരു പരിധിവരെ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.

ഇപ്പോഴത്തെ കുട്ടികളെല്ലാം ഭയങ്കര ഫോക്കസ്ഡാണ്. എന്താ വേണ്ടതെന്നും വേണ്ടാത്തതെന്നും അവർക്ക് നല്ലതുപോലെ അറിയാം. അത്രയ്ക്ക് നന്നായി പാടുന്ന കുട്ടികളാണ് വരുന്നത്. സീസൺ 9 കഴിഞ്ഞ് പത്താമത്തെ സീസണിന്റെ ഓഡീഷൻ വച്ചപ്പോഴേക്കും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു പങ്കെടുക്കാൻ വന്നവരുടെ എണ്ണം. നമുക്ക് എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട ജില്ലകളിലാണ് ഓഷീഡൻ ചെയ്തതെങ്കിലും നമുക്ക് സാധിക്കാത്തത്രയും കുട്ടികളാണ് വന്നത്. അത്രയും ആളുകൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ കാത്തിരിക്കുകയാണ്.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT