Film News

'വിഡ്‌ഢികളുടെ മാഷ്' അധ്യാപകരും വിദ്യാർത്ഥികളും കണ്ടിരിക്കേണ്ട സിനിമ; ഡോ. ആർ ബിന്ദു

അധ്യാപകരും വിദ്യാർത്ഥികളും കണ്ടിരിക്കേണ്ട സിനിമയാണ് 'വിഡ്‌ഢികളുടെ മാഷെന്ന്' ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഈ കാര്യം പങ്ക് വെച്ചത്. വിദ്യാർത്ഥിജീവിത കാലത്ത് ശ്രദ്ധാപൂർവമുള്ള സ്നേഹവാത്സല്യങ്ങളും കരുതലും വിദ്യാർത്ഥികൾ ലഭിക്കേണ്ടതുണ്ടെന്ന് പറഞ്ഞു വെക്കുന്ന ചിത്രം കൂടിയാണ് 'വിഡ്‌ഢികളുടെ മാഷ്' എന്നും ഡോ. ആർ ബിന്ദു പറഞ്ഞു.

ഡോ. ആർ ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിഡ്‌ഢികളുടെ മാഷ് എന്ന സിനിമയുടെ പ്രിവ്യൂ കണ്ടു. പലതരം അപഭ്രംശങ്ങളിലും വഴുതി വീഴാൻ ഇടയുള്ള പ്രായമാണ് വിദ്യാർത്ഥിജീവിതകാലം. ആ കാലത്ത് ശ്രദ്ധാപൂർവ്വമുള്ള പരിഗണനയും സ്നേഹവാത്സല്യങ്ങളും കരുതലും അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടതുണ്ട് - ഇതാണ് സിനിമ നൽകാനുദ്ദേശിക്കുന്ന സന്ദേശം. മാത്രമല്ല, കുട്ടികളുടെ പാരസ്പര്യത്തിലൂടെ അവരുടെ വ്യക്തിപരമായ പരിമിതികൾ മറികടക്കാൻ കൂട്ടായ്മയെ സമർത്ഥമായി ഉപയോഗിക്കാം എന്ന ആശയംകൂടി ഇതിൽ പറഞ്ഞുവെക്കുന്നു.

പൊതുവെ, ഈ സിനിമ കലാലയ അദ്ധ്യാപകരും വിദ്യാർത്ഥികളും കണ്ടിരിക്കേണ്ട ഒന്നാണെന്ന് തോന്നി. പഠനത്തിൽ പതുക്കെയായ വിദ്യാർത്ഥികളുടെ പശ്ചാത്തലം അറിഞ്ഞുകൊണ്ട് അവരുടെ വ്യക്‌തിത്വവും മനശ്ശാസ്ത്രവും വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് അദ്ധ്യാപനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ പ്രേക്ഷകർക്ക് ഈ ചിത്രം പ്രേരണയാകും.

കഥയും തിരക്കഥയുമൊരുക്കി ചലച്ചിത്രത്തിൽ മുഖ്യവേഷവും ചെയ്ത ദിലീപ് മോഹനും, സംവിധായകൻ വി എ അനീഷും, ക്യാമറ ചെയ്ത ശ്യാമും ഉൾപ്പെട്ട യുവചലച്ചിത്രകാരന്മാർ നിറവേറ്റിയിരിക്കുന്നത് അഭിനന്ദനാർഹമായ സംരംഭമാണ്. ഇവരുടെ കന്നി പരിശ്രമം കൂടിയായ ചലച്ചിത്രത്തിന് എല്ലാ വിജയാശംസകളും.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT