Film News

'വിചിത്ര'വുമായി ഷൈന്‍ ടോം ചാക്കോ; ടൈറ്റില്‍ ലുക്ക് പുറത്ത്

ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം വിചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അച്ചു വിജയനാണ് സംവിധായകന്‍. ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസ്യതി ,ലാല്‍ , കേതകി നാരായണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍ ,ജെയിംസ് ഏലിയ, തുഷാര പിള്ള ,ബിബിന്‍ പെരുമ്പിള്ളി എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം 2022 ആഗസ്റ്റില്‍ തിയേറ്ററില്‍ റിലീസ് ചെയ്യും.

അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. സ്ട്രീറ്റ് അക്കാദമിക്ക്‌സ് എന്ന മ്യൂസിക് ബാന്‍ഡും ചിത്രത്തിന്റെ ഭാഗമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, എഡിറ്റര്‍ - അച്ചു വിജയന്‍ , കോ-ഡയറക്ടര്‍ - സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍ - ആര്‍ അരവിന്ദന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍ : റെയ്‌സ് ഹൈദര്‍ & അനസ് റഷാദ് , കോ-റൈറ്റര്‍ : വിനീത് ജോസ് , ആര്‍ട്ട് - സുഭാഷ് കരുണ്‍, മേക്കപ്പ് - സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം - ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍, സ്റ്റില്‍ - രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ - ബോബി രാജന്‍, വി എഫ് എക്‌സ് സ്റ്റുഡിയോ: ഐറിസ് പിക്‌സല്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്, ഡിസൈന്‍ - അനസ് റഷാദ് & ശ്രീകുമാര്‍ സുപ്രസന്നന്‍.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT