Film News

അതൊന്നും യഥാർത്ഥമല്ലെന്ന് വിശ്വസിക്കാനാവുന്നില്ല; വി എഫ് എക്സ് ബ്രേക്ക് ഡൗൺ വീഡിയോ പങ്കുവെച്ച് മഞ്ഞുമ്മൽ ബോയ്സ് ടീം

മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ റിയലായി തോന്നിയ കാടും, മലയും, ഗുഹയിലെ കുഴിയുമൊന്നും യഥാർത്ഥമല്ലെന്ന കാര്യം വി എഫ് എക്സ് ബ്രേക്ക് ‍ഡൗൺ വീഡിയോയിലൂടെ പങ്കുവെച്ച് മഞ്ഞുമ്മൽ ബോയ്സ് ടീം. സിനിമയിൽ കണ്ടതിലേറെയും വിഷ്വൽ എഫക്ട്സ് തന്നെ. ഗുഹയുൾപ്പെടെയുള്ള കാര്യങ്ങൾ സെറ്റിട്ടതാണെന്ന വിവരം നേരത്തെ തന്നെ ടീം പുറത്തുവിട്ടിരുന്നെങ്കിലും അത് എങ്ങനെ ഇത്രത്തോളം യഥാർത്ഥമായി തോന്നുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് ഇപ്പോൾ പുറത്തുവിട്ട വീഡിയോ. സിനിമ പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചിത്രത്തിലെ കലാസംവിധാനവും ശബ്ദമിശ്രണവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിഷ്വൽ എഫക്ടുകളെ തുറന്നു കാട്ടുന്ന വീഡിയോ എത്തിയിരിക്കുകയാണ്. എഗ്ഗ് വൈറ്റ് വി എഫ് എക്‌സാണ് ചിത്രത്തിലെ വിഷ്വൽ എഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന ഓൺലൈൻ ചാനലിലൂടെയാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തൗഫീഖ് ഹുസൈനിന്റെ നേതൃത്വത്തിലുള്ള ടീമാണ് മഞ്ഞുമ്മൽ ബോയ്സിലെ വിഷ്വൽ എഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ സിനിമ ആഗോള തലത്തിൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രവുമായി. മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷം കമൽ ഹാസൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. ചിത്രത്തിലെ സുഷിൻ ശ്യാമിന്റെ സംഗീതവും അജയൻ ചാലിശേരിയുടെ കലാസംവിധാനവും ഏറെ പ്രശംസ നേടി.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്.

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

SCROLL FOR NEXT