Film News

'ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ജനിച്ച അന്നുമുതലിങ്ങിനെയാണ്'; ഷെയ്ൻ നി​ഗത്തിന്റെ ഇമോഷണൽ ഡയലോ​ഗിൽ വെയിൽ ട്രെയ്ലർ

ഷെയ്ൻ നിഗം നായകനാകുന്ന 'വെയിൽ' ട്രെയിലർ പുറത്തിറങ്ങി. വിവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം മറികടന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും നായകനും ഒരുമിച്ചായിരുന്നു ചിങ്ങത്തിൽ തന്നെ ട്രെയ്ലർ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഷെയ്ൻ നി​ഗത്തിന്റെ ഇമോഷണൽ രം​ഗങ്ങളാണ് ട്രെയ്ലറിന്റെ പ്രധാന ആകർഷണം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് മേനോനാണ്. 'ഈമയൗ', 'അങ്കമാലി ഡയറീസ്' എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ശരത്.

മാര്‍ച്ചില്‍ നിര്‍ത്തിവച്ച സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഷൂട്ടിംഗിന് അനുമതി നല്‍കിയതിന് പിന്നാലെ പുനരാരംഭിച്ചിരുന്നു. പല കാലങ്ങളിലായി വിവിധ ഗെറ്റപ്പുകളിലാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രം. ഷെയ്ൻ നിഗത്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കു.

'വലിയ പെരുന്നാള്‍' എന്ന സിനിമക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയിന്‍ നിഗം ചിത്രം കൂടിയാണ് 'വെയില്‍'. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെയില്‍ ചിത്രീകരണം പൂര്‍ത്തിയായത്. ഷാസ് മുഹമ്മദ് ഛായാ​ഗ്രാഹണവും പ്രവീണ്‍ പ്രഭാകർ ചിത്രത്തിന്റെ എഡിറ്റിങും നിർവ്വഹിക്കുന്നു

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT