Film News

അതായിരുന്നു വേട്ടയ്യൻ സിനിമ ചെയ്യാനുള്ള വലിയ എക്സൈറ്റ്മെന്റ്, മഞ്ജുവാര്യർ പറയുന്നു

ജയ് ഭീം എന്ന ​ഗംഭീര സിനിമയൊരുക്കിയ ജ്ഞാനവേൽ എന്ന സംവിധായകനൊപ്പമുള്ള ചിത്രം എന്നതാണ് വേട്ടയ്യൻ എന്ന തമിഴ് സിനിമ ചെയ്യുമ്പോഴുള്ള എക്സൈറ്റ്മെന്റ് എന്ന് മഞ്ജു വാര്യർ. മഞ്ജു വാര്യരുടേതായി തമിഴിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന സിനിമകളിലൊന്നാണ് വേട്ടയ്യൻ. രജനീകാന്ത് നായകനായ ചിത്രത്തിൽ രജനിയുടെ ഭാര്യയുടെ റോളിൽ നായികയായാണ് മഞ്ജു എത്തുന്നത്.

Manju Warrier Interview | Maneesh Narayanan

അമിതാബ് ബച്ചൻ, ഫഹ​ദ് ഫാസിൽ, റാണു ദ​ഗുബട്ടി എന്നിവരും വേട്ടയ്യനിലുണ്ട്. ക്യു സ്റ്റുഡിയോ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറയുന്നത്.

വേട്ടയ്യനെക്കുറിച്ച് മഞ്ജു വാര്യർ

വേട്ടയ്യനിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രജനി സാറിനൊപ്പം അഭിനയിക്കുന്നതിലുള്ള എക്സൈറ്റ്മെന്റ് തീർച്ചയായും ഉണ്ട്. എന്നാൽ ജയ് ഭീം പോലെ ശക്തമായ സിനിമ ചെയ്ത ജ്ഞാനവേൽ സാറിനൊപ്പം സിനിമ ചെയ്യുന്നു എന്നതാണ് വലിയ എക്സൈറ്റ്മെന്റ്. തമിഴിൽ വീണ്ടും വെട്രിമാരൻ സാറിനൊപ്പം സിനിമ ചെയ്യാനായി. വിജയ് സേതുപതി നായകനായ വിടുതലൈ സെക്കൻഡ്.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT