Film News

GOATനെ മറികടന്നോ വേട്ടയന്‍? ആദ്യദിന കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെ

രജിനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയന്‍ മികച്ച കളക്ഷനാണ് ആദ്യദിനത്തില്‍ നേടിയിരിക്കുന്നത്. ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10ന് റിലീസായ സിനിമയ്ക്ക് കേരളത്തിലും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യദിന കളക്ഷന്‍ കണക്കുകളില്‍ വിജയ് ചിത്രം ഗോട്ടിനെ മറികടക്കാന്‍ വേട്ടയന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം 30 കോടി രൂപയാണ് വേട്ടയന്‍ നേടിയിരിക്കുന്നത്. GOAT ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് 44 കോടിയോളം രൂപയായിരുന്നു. വരുന്ന അവധി ദിവസങ്ങളില്‍ വേട്ടയന്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് തന്നെയാണ് ചിത്രത്തിന്റെ കളക്ഷനില്‍ ലഭിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ സാക്നിക്കിന്റെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 26.15 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. തെലുങ്ക് വേര്‍ഷന്‍ 3.2 കോടി രൂപ കളക്ട് ചെയ്തു. ഹിന്ദി വേര്‍ഷന്‍ 60 ലക്ഷവും കന്നഡ വേര്‍ഷന്‍ 50 ലക്ഷവും തിയറ്ററില്‍ നിന്ന് നേടിയിട്ടുണ്ട്.

രജിനികാന്ത്, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ദുഷാര വിജയന്‍, റാണ ദഗ്ഗുബാട്ടി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയ്ക്ക് തിയറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'വേട്ടയ്യന്‍'. ലൈകയാണ് സിനിമയുടെ നിര്‍മ്മാണം. 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ജ്ഞാനവേല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം സിനിമയ്ക്ക് മുന്‍പേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അനിരുദ്ധ് - രജിനി കോമ്പിനേഷനില്‍ നിരവധി പാട്ടുകളാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നത്. ആ പട്ടികയിലേക്ക് അനിരുദ്ധ് ഈണം നല്‍കിയ വേട്ടയനിലെ 'മനസ്സിലായോ' എന്ന ഗാനവും എത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ പാട്ട് ഇപ്പോഴും ട്രെന്‍ഡിങ്ങാണ്. ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്‌പെഷിലിസ്റ്റായ പോലീസ് ഓഫീസറായാണ് രജിനികാന്ത് എത്തുന്നത്. പോലീസ് എന്‍കൗണ്ടറിനെ പ്രകീര്‍ത്തിക്കുന്നു എന്ന രീതിയില്‍ ചിത്രത്തിനെതിരെ ആരോപണമുണ്ടായിരുന്നു. അമിതാഭ് ബച്ചനും രജിനികാന്തും വലിയ ഇടവേളക്ക് ശേഷം ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രവുമാണ് വേട്ടയന്‍.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT