Film News

വെട്രിമാരനും വിജയ് സേതുപതിയും സൂരിയും ഒരേ ഫ്രെയിമില്‍; 'വിടുതലൈ' ലൊക്കേഷന്‍ ചിത്രങ്ങള്‍

സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്ത 'വിടുതലൈയുടെ' ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. വിജയ് സേതുപതിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രീകരണ സമയത്തെ നിമിഷങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്‍ ചിത്രമാണ് വിടുതലൈ.

ജയമോഹന്റെ തുണൈവന്‍ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. സത്യമംഗലം കാടുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വെട്രി മാരന്റെ മുന്‍ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റ് ആണ് നിര്‍മ്മാണം. എഡിറ്റര്‍-ആര്‍ രാമര്‍, ആക്ഷന്‍-പീറ്റര്‍ ഹെയ്ന്‍, കല-ജാക്കി. ഇളയരാജയുടേതാണ് സംഗീതം. ഇതാദ്യമായാണ് വെട്രിമാരന്‍ ചിത്രത്തിന് ഇളയരാജ സംഗീതം നല്‍കുന്നത്.

വിടുതലൈക്ക് ശേഷം സൂര്യ നായകനായ വാടിവാസലിന്റെ ചിത്രീകരണവും വെട്രിമാരന്‍ ആരംഭിച്ചിരുന്നു. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വാടിവാസല്‍ സൂര്യയുടെ നാല്‍പ്പതാം ചിത്രമായാണ് 2019 ഡിസംബറില്‍ പ്രഖ്യാപിച്ചത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT