Film News

വെട്രിമാരൻ എന്ന യൂണിവേഴ്സ്റ്റിയിലെ 'വിടുതലൈ' എന്ന ഡി​ഗ്രി പഠനം എന്റെ ജീവിതത്തെ മുഴുവനായി മാറ്റി മറിച്ചു: സൂരി

തന്റെ ജീവിതത്തെ മാറ്റി മറിച്ച ചിത്രമാണ് വെട്രിമാരന്റെ 'വിടുതലൈ' എന്ന് നടൻ സൂരി. വെട്രിമാരൻ എന്ന യൂണിവേഴ്സിറ്റിയിൽ 'വിടുതലൈ' എന്ന ഡി​ഗ്രി പഠിച്ചതിന് ശേഷമാണ് തന്റെ ജീവിതം മാറിയതെന്നും സൂരി എന്ന നടനെ വിടുതലൈ എന്ന ചിത്രത്തിനും മുമ്പും പിമ്പും എന്ന് അടയാളപ്പെടുത്താൻ സാധിക്കുമെന്നും സുരി പറഞ്ഞു. ഒരു ഹാസ്യ നടൻ എന്നതിൽ നിന്നും മികച്ച നടനിലേക്ക് തന്നെ മാറ്റിയത് സംവിധായകൻ വെട്രിമാരൻ ആണെന്നും സൂരി വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കവെ പറഞ്ഞു.

സൂരി പറഞ്ഞത്:

സൂരി എന്ന ഞാൻ 'വിടുതലൈ'യ്ക്ക് മുമ്പും 'വിടുതലൈ'യ്ക്ക് പിമ്പും എന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. വെട്രിമാരൻ എന്ന യൂണിവേഴ്സിറ്റിയിൽ 'വിടുതലൈ' എന്ന ഒരു ​ഡി​ഗ്രി പഠിച്ചതിന് ശേഷം എന്റെ ജീവിതം തന്നെ മാറിപ്പോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോൾ ഞാൻ സിനിമയെ കാണുന്ന വിധവും സിനിമ എന്നെക്കാണുന്ന വിധവും മാറിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഇതിന് മുമ്പ് എന്റെ സിനിമകൾ കാണുമ്പോൾ ആളുകൾ പറയുന്നത് നിങ്ങളുടെ സിനിമയെല്ലാം കാണാറുണ്ട്, നിങ്ങളുടെ തമാശകൾ നല്ലതാണ് എന്നാണ്. അപ്പോഴെല്ലാം ഞാൻ എന്റെ സംവിധായകർക്ക് നന്ദി പറയാറുണ്ട്. പക്ഷേ ഇന്ന് എന്നെ കാണുമ്പോൾ പലരും ഇപ്പോൾ നിങ്ങൾ നല്ലൊരു നടനായിട്ടുണ്ട് എന്നാണ് പറയുന്നത്. നിങ്ങളെ കാണാൻ കുമരേശനെപ്പോലെ തന്നെയുണ്ട് സൂരിയാണ് അത് ചെയ്തത് എന്ന് മനസ്സിലാവുന്നേയില്ല എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷമാണുള്ളത്. ആ സിനിമ മൂലമാണ് എനിക്ക് ​'ഗരുഡൻ' എന്ന സിനിമ ലഭിച്ചത്. ആ സിനിമയും 'കൊട്ടുകാളി' എന്ന സിനിമയും എനിക്ക് നല്ല പേരാണ് പ്രേക്ഷകർക്കിടെയിൽ നേടി തന്നത്. കമൽ ഹാസൻ സാർ 'കൊട്ടുക്കാളി' കണ്ട് നാല് പേജ് നോട്ട് എഴുതി നൽകി. അതിൽ ഒരിടത്തും സൂരിയെ കണ്ടില്ല പാണ്ട്യനെ മാത്രമാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിനെല്ലാം കാരണം വെട്രിമാരനാണ്. അദ്ദേഹം ആരംഭിച്ചു വച്ച കാര്യമാണ് ഇന്ന് ഇത്ര ദുരം എന്നെ എത്തി നിൽക്കാൻ സഹായിച്ചത്.

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രമാണ് 'വിടുതലൈ' ഭാ​ഗം രണ്ട്. ചിത്രം 2024 ഡിസംബർ 20 ന് തിയറ്ററുകളിലെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തില്‍ സൂരി എത്തിയത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT