Film News

കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ പ്രേതത്തെ കണ്ട് മോഹന്‍ലാല്‍ പേടിക്കുന്ന റിയാക്ഷന്‍ കണ്ടുപഠിക്കേണ്ട ഒന്നാണ്: വെങ്കിടേഷ്

കഥാപാത്രത്തിന്റെ പെർഫോമൻസിൽ വ്യത്യസ്തത കൊണ്ടുവരിക എന്നത് വളരെ പ്രധാനപ്പെട്ടതാണ് എന്ന് നടൻ വെങ്കിടേഷ്. കിങ്ഡത്തിലെ മുരുകൻ എന്ന കഥാപാത്രത്തിന് വേണ്ടി, സിനിമയിൽ തന്റെ അച്ഛനായി വേഷമിടുന്ന ബാബുരാജിനെ താൻ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. കിളിച്ചുണ്ടൻ മാമ്പഴത്തിൽ വെള്ളാട്ടപ്പോക്കറെ കണ്ട് പേടിക്കുന്ന സീൻ മോഹൻലാൽ ചെയ്ത് വച്ചിരിക്കുന്ന രീതി വ്യത്യസ്തത കൊണ്ടുവരിക എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും ക്യു സ്റ്റുഡിയോയോട് വെങ്കിടേഷ് പറഞ്ഞു.

വെങ്കിടേഷിന്റെ വാക്കുകൾ

അഭിനയം എന്നത് സിനിമാ സ്ക്രീനിൽ കാണുന്ന ഒരു പെർഫോമൻസ് മാത്രമല്ല, അത് ഒരു ആന്തരിക പ്രവർത്തനം കൂടിയാണ്. ബേസിക്കലി, ആരും സംവിധായകന്റെ അടുത്ത് സംശയങ്ങൾ ചോദിക്കാൻ മടിക്കരുത് എന്നതാണ് ആദ്യത്തെ കാര്യം. ചിലപ്പോൾ അവർ നമ്മളെ ചീത്ത വിളിക്കുമായിരിക്കും. അങ്ങനെയെങ്കിൽ, അസോസിയേറ്റിന്റെ അടുത്ത് പോണം. കാരണം, മൈൻഡ് ക്ലിയർ അല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം, സിനിമ ഓഡറിലല്ല ഷൂട്ട് ചെയ്യുന്നത്. ഇന്ന് നാല്പതാമത്തെ സീനും തൊണ്ണൂറാമത്തെ സീനും ചിലപ്പോൾ എടുത്തെന്ന് വരാം. നാലഞ്ച് ദിവസം കഴിഞ്ഞാൽ, ഈ കഥാപാത്രം എങ്ങനെ ബിഹേവ് ചെയ്യും എന്ന് നമുക്ക് മനസിലാകും. പക്ഷെ, അതുവരെ പിടികിട്ടിക്കോളണം എന്നില്ല.

ഉദാഹരണത്തിന്, ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് കിങ്ഡത്തിൽ എന്റെ അച്ഛൻ. എന്റെ സ്വന്തം അച്ഛനെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട്, ഞാൻ ബാബുരാജ് ചേട്ടനുമായി നന്നായി സംസാരിക്കും, അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നോക്കി പഠിക്കും. മുരുകൻ എന്ന എന്റെ കഥാപാത്രം നന്നാവൻ വേണ്ടിയാണ് ഈ എഫേർട്ട് എല്ലാം എടുക്കുന്നത്. അത് ഒരു തരത്തിലുള്ള ശ്രമമാണ്. രണ്ടാമത്, കിളിച്ചുണ്ടൻ മാമ്പഴത്തിൽ പ്രേതത്തെ കണ്ട് ലാലേട്ടൻ പേടിക്കുന്ന ഒരു രം​ഗമുണ്ട്. സാധാരണ പേടി മുഖത്ത് വരുത്തുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് അദ്ദേഹം അത് പിടിച്ചിരിക്കുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ പെർഫോമൻസിൽ വ്യത്യസ്തത കൊണ്ടുവരിക എന്നത് പ്രധാനപ്പെട്ടതാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT