Film News

ആ സ്പീച്ചിന് ശേഷം തെലുങ്കില്‍ നിന്നും വന്നതെല്ലാം നായക വേഷങ്ങളായിരുന്നു: വെങ്കിടേഷ്

കിങ്ഡം സിനിമയുടെ പ്രീ റിലീസ് ഫങ്ഷനിൽ നടത്തിയ സ്പീച്ചിന് ശേഷം തെലുങ്കിൽ നിന്നും തന്നെ തേടിയെത്തുന്നതെല്ലാം നായക കഥാപാത്രങ്ങളാണ് എന്ന് നടൻ വെങ്കിടേഷ്. ന്നര മിനിറ്റ് സംസാരിക്കണം എന്നായിരുന്നു മനസിലുണ്ടായിരുന്നത്. പക്ഷെ, സ്റ്റേജിൽ കയറിയപ്പോൾ തോന്നിയതെല്ലാം സത്യസന്ധമായി വിളിച്ച് പറഞ്ഞതാണ്. അത് നെ​ഗറ്റീവ് ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷെ, എല്ലാവരും അതിനെ സ്വീകരിച്ചതിൽ സന്തോഷമുണ്ട് എന്നും വെങ്കിടേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വെങ്കിടേഷിന്റെ വാക്കുകൾ

കിങ്ഡത്തിലെ കഥാപാത്രം വളരെ കോൺഫിഡൻഷ്യലായി നിലനിർത്തിയ കഥാപാത്രമായിരുന്നു. എന്റെ കൂട്ടുകാർക്ക് പോലും അറിയില്ലായിരുന്നു ഞാൻ സിനിമയിൽ പ്രധാനപ്പെട്ട വില്ലൻ വേഷമാണ് ചെയ്യുന്നത് എന്ന്. ട്രെയിലർ വന്നപ്പൊ എന്റെ രണ്ട് ഷോട്ടുകൾ അതിലുണ്ടായിരുന്നു. എല്ലാവരോടും ഞാൻ പറഞ്ഞിരുന്നത്, ഞാൻ വില്ലന്റെ കൂടെയുള്ള കഥാപാത്രമാണ് എന്നായിരുന്നു. കാരണം, എന്തെങ്കിലും കാരണം കൊണ്ട് എന്തെങ്കിലും കട്ട് ആയി പോയാൽ തീർന്നില്ലേ.

പ്രീ റിലീസ് ഈവന്‍റില്‍ ഒന്നര മിനിറ്റ് സംസാരിക്കണം എന്നായിരുന്നു എന്റെ മനസിൽ ഉണ്ടായിരുന്നത്. പക്ഷെ, അത്രയും ആളുകളുടെ എനർജി കിട്ടിയപ്പോൾ, എനിക്ക് ഇറങ്ങാൻ തോന്നിയില്ല. ഞാൻ വളരെ കോൺഫിഡന്റായി അവർക്ക് പ്രോമിസ് കൊടുത്തു. അത് എങ്ങാനും പാളി പോയിരുന്നെങ്കിൽ പണി കിട്ടിയേനേ. പക്ഷെ, ആ ജഡ്ജ്മെന്റ് വർക്ക് ആയി. ആളുകൾക്ക് ഭയങ്കര ഇഷ്ടമായി. അന്ന് ഞാൻ എന്റെ മനസിൽ തോന്നുന്നത് എല്ലാം സത്യസന്ധമായി വിളിച്ച് പറഞ്ഞതാണ്. അത് നെ​ഗറ്റീവ് ആകുമോ എന്ന പേടിയുമുണ്ടായിരുന്നു. പക്ഷെ, നീ ജയിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് വന്നത് മുഴുവൻ. ആ സ്പീച്ചിന് ശേഷം തെലുങ്കിൽ നിന്നും എനിക്ക് വരുന്ന ഓഫറുകൾ എല്ലാം ഹീറോ ആയിട്ടാണ്. ഇതിൽ പലതിനും പ്രൊഡ്യൂസറുണ്ട്. ഇതൊരു സ്വാഭാവിക കാര്യമായിരിക്കാം, പക്ഷെ, എന്നെ സംബന്ധിച്ചെടുത്തോളം അതൊരു പുതിയ കാര്യമാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT