Film News

ചിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്' ഇനി ആമസോണില്‍; ഒക്ടോബര്‍ 13ന് റിലീസ്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ നടന്‍ സിലമ്പരസന്‍ പ്രധാന വേഷത്തില്‍ എത്തിയ വെന്ത് തനിന്തത് കാടിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 13ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 15നായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്.

ചിത്രത്തില്‍ മുത്തുവീരന്‍ എന്ന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്. നടന്‍ നീരജ് മാധവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബി.ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

എ. അര്‍ റഹ്‌മാന്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ നുനിയാണ് ഛായാഗ്രഹണം. ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. സിദ്ധിഖ്, സിദ്ധി ഇദ്നാനി, രാധിക ശരത്കുമാര്‍, ഡല്‍ഹി ഗണേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി ക ഗണേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT