Film News

മഞ്ജുവിന്റേയും സൗബിന്റേയും 'വെള്ളരിക്കാപ്പട്ടണം'; ചിത്രീകരണം തുടങ്ങി

മഞ്ജു വാര്യര്‍-സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ 'വെള്ളരിക്കാപട്ടണ'ത്തിന്റെ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി.

മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT