Film News

'വെള്ളം' വ്യാജപതിപ്പ്; നിയമ നടപടിക്കൊരുങ്ങി നിർമ്മാതാക്കൾ

'വെള്ളം' സിനിമയുടെ വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് സിനിമയുടെ നിർമ്മാതാക്കൾ. സിനിമയുടെ വ്യാജപതിപ്പ് ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്ത് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതായുള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്.

സിനിമ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് യൂട്യൂബ് ടെലിഗ്രാം പോലുള്ള മാധ്യമങ്ങളിലൂടെ സിനിമ ചോർന്നിരിക്കുന്നത്. അനധികൃതമായി സിനിമ ചോർത്തിയവർക്കെതിരെ പോലീസ് നിയമടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഫെബ്രുവരി ആറാം തീയതി കൊച്ചി കലൂരുള്ള നന്ദിലത്ത് ജി മാർട്ടിൽ സിനിമ ഡൌൺലോഡ് ചെയ്ത് പ്രദർശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് ഹാജരാക്കിയിരുന്നു. ഫ്രണ്ട്‌ലി പ്രോഡക്ഷൻസിന്റ ബാനറിൽ ജോസ്ക്കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചത്.

കോവിഡിൽ തകർന്ന സിനിമാ വ്യവസായം തിരികെ വരാൻ ഏറെ നഷ്ട്ടങ്ങൾ സഹിച്ച്‌ തീയറ്ററിൽ എത്തിച്ച ചിത്രമാണ് “വെള്ളം “. നിലവിൽ 180 ലേറെ തീയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോളാണ് ഇത്തരത്തിൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങൾ ചോർത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നിർമാതാവ് രഞ്ജിത് മണബ്രക്കാട്ട് പത്ര സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT