Film News

'വേല'യുമായി ഷെയ്ൻ നി​ഗം; റിലീസ് തീയതി പ്രഖ്യാപിച്ചു

'നവാ​ഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് ഷെയ്ൻ നി​ഗം നായകനായെത്തുന്ന 'വേല'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 10 ന് തിയറ്ററുകളിലെത്തും. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഷെയ്ന്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം. സജാസ് ആണ്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമിക്കുന്നത്.

പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് വേല. ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രമായി സണ്ണിവെയ്‌ൻ എത്തുന്നു. ആർഡിഎക്സിന് ശേഷം സാം സി എസ് സം​ഗീത സംവിധാനം നിർവഹിക്കുന്ന ചിത്രവും കൂടിയാണ് വേല. ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമെ, സിദ്ധാര്‍ഥ് ഭരതന്‍ അതിഥി ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ബാദുഷാ പ്രൊഡക്ഷന്‍സ് വേലയുടെ കോ പ്രൊഡ്യൂസറാണ്. സിനിമയുടെ ഛായാഗ്രഹണം സുരേഷ് രാജനും വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണനുമാണ് കൈകാര്യം ചെയ്യുന്നത്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT