Film News

'സിന്ദഗി...' വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി

പാര്‍വതിയെയും റോഷന്‍ മാത്യുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യന്ന വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി. വീഡിയോ സോങാണ് പുറത്തുവന്നിരിക്കുന്നത്. സിന്ദഗി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹഷീം അബ്ദുള്‍ വഹാബാണ്. ഹഷീം തന്നെയാണ് സംഗീയം. വിശാല്‍ ജോണ്‍സന്റേതാണ് വരികള്‍.

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ പശ്ചാത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍, ഡല്‍ഹിയിലെ ഒരു സര്‍വകലാശാലയില്‍ ഗവേഷണത്തിനായി മലബാറില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥിനിയായാണ് പാര്‍വതി എത്തുന്നത്.

അമല്‍ എന്ന വിദ്യാര്‍ത്ഥിയുടെ റോളിലാണ് റോഷന്‍ മാത്യു. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ഫൈസാ സൂഫിയ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കാണിക്കുകയാണ് ചിത്രത്തില്‍.

ആര്യാടന്‍ ഷൗക്കത്തിന്റേതാണ് തിരക്കഥ. ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അളഗപ്പന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Varthamanam Movie Video Song

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT