Film News

വിദ്വേഷ പ്രചരണം; വാരിയന്‍കുന്നത്തിന്റെ കുടുംബം നിയമനടപടിക്ക്

ആഷിഖ് അബു- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നിലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. വാരിയന്‍കുന്നത്തിന്റെ പിന്‍തലമുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷനാണ് നിയമനടപടിക്ക് തയ്യാറായിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാരിയന്‍കുന്നത്തിനെ ഹിന്ദുക്കളെ കൊന്നവനായും കലാപകാരിയായും വര്‍ഗീയവാദിയായും ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം കമന്റുകളും. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ കുടുംബം തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ കമ്മിറ്റി കൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സിപി ഇബ്രാഹീം അറിയിച്ചു. പൃഥ്വിരാജ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാത്രമാണ് തങ്ങളുമായി ആലോച്ചിച്ചതെന്നും ഇബ്രാഹീം പറഞ്ഞു.

വാരിയന്‍കുന്നത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നാല് സിനിമകളാണ് മലയാളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഷിഖ് അബു ചിത്രത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര, അലി അക്ബര്‍ എന്നിവരും സിനിമ പ്രഖ്യാപിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT