Film News

കയ്യില്‍ ചുറ്റികയുമായി വിജയ്; 'വാരിസ്' പൊങ്കല്‍ റിലീസ്

വിജയ് നായകനാകുന്ന വാരിസ് എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2023 പൊങ്കല്‍ റിലീസായിരിക്കും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് അറിയിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

പോസ്റ്ററില്‍ ചുറ്റിക പിടിച്ച് നില്‍ക്കുന്ന വിജയ് ആണുള്ളത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന നാലാമത്തെ പോസ്റ്ററാണിത്. വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ 66-ാമത്തെ ചിത്രമാണിത്.

രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.

ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT