Film News

കുട്ടിക്കാലത്ത് നോക്കാൻ ഏൽപ്പിച്ചിട്ടു പോയ വീടുകളിലെ ആളുകൾ എന്നെ ചൈൽഡ് അബ്യൂസ് ചെയ്തിട്ടുണ്ട്: വരലക്ഷ്മി ശരത്കുമാർ

കുട്ടിക്കാലത്ത് ലൈം​ഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാർ. വരലക്ഷ്മി വിധികർത്താവായ ഒരു തമിഴ് റിയാലിറ്റി ഷോയുടെ വേദിയിൽ മത്സരാർത്ഥി തനിക്ക് നേരിട്ട കുട്ടിക്കാലത്തെ ലൈം​ഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് നിന്നെപ്പോലെ തന്നെയാണ് എന്റെ കഥയും എന്ന് വരലക്ഷ്മി പ്രതികരിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ നോക്കാൻ ഏൽപ്പിച്ചു പോയ വീടുകളിലെ ആളുകളിൽ 5-6 പേരോളം തന്നെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. ഒപ്പം മാതാപിതാക്കൾ കുട്ടികളെ ​ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നും വരലക്ഷ്മി വേദിയിൽ പ്രതികരിച്ചു.

വരലക്ഷ്മി ശരത്കുമാർ പറഞ്ഞത്:

നിനക്ക് അറിയാമോ നിന്റെ കഥ എന്റെ കഥ കൂടിയാണ്. ഈ ഷോ എന്റെ ഇമേജ് തകർക്കുകയാണ്. കാരണം ഞാൻ ഇതുവരെ ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞിട്ടില്ല, ക്യാമറയ്ക്ക് മുന്നിൽ കരയാൻ എനിക്ക് ഇഷ്ടമല്ല. ഇതുപോലെയുള്ള നിറയെ ആളുകൾ ഇവിടുയുണ്ട്. എന്റെ അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരാണ്. മറ്റുള്ളവരുടെ വീട്ടിലേക്ക് ഒന്ന് നോക്കിക്കോണേ എന്നു പറഞ്ഞ് കുട്ടികളെ വിട്ടിട്ട് പോകുന്ന ഒരു ശീലമുണ്ടല്ലോ നമുക്ക്. പക്ഷേ ആ സമയത്ത് അവർ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. കുട്ടികളെ അവർ വിട്ടിട്ടു പോകുന്നത് ഒരു വിശ്വാസത്തിന്റെ പേരിലാണ്. പക്ഷേ ചൈൽഡ് അബ്യൂസ് എന്നൊരു കാര്യമുണ്ട്. ഒരോ വീട്ടിലും 5-6 പേരോളം എന്നെ ചൈൽഡ് അബ്യൂസ് ചെയ്തിട്ടുണ്ട്. എനിക്ക് കുട്ടികളില്ല, പക്ഷേ എനിക്ക് പറയാനുള്ള ഒരു കാര്യം എന്തെന്നാൽ നിങ്ങളുടെ കുട്ടികൾക്ക് ​ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്ന് പറഞ്ഞു കൊടുക്കണം എന്നാണ്.

സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് വരലക്ഷ്മിയുടെ വാക്കുകൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. മുമ്പും താൻ നേരിട്ട ലൈം​ഗികാതിക്രമത്തെക്കുറിച്ച് വരലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ സേവ് ശക്തി ഫൗണ്ടേഷനിലൂടെ അതിജീവിതകൾക്ക് പിന്തുണ നൽകുന്നതിനേക്കുറിച്ചും വരലക്ഷ്മി പലപ്പോഴായി സംസാരിക്കാറുണ്ട്. നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. മലയാളത്തില്‍ കസബ, കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ മധ ഗജ രാജ എന്ന ചിത്രമാണ് വരലക്ഷ്മിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT