Film News

അനൂപ് മേനോനും പ്രകാശ് രാജും ; പൊളിറ്റിക്കല്‍ ത്രില്ലര്‍ 'വരാല്‍' തിയ്യേറ്ററുകളില്‍

അനൂപ് മേനോന്‍, പ്രകാശ് രാജ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ ഇന്ന് തിയ്യേറ്ററുകളില്‍. കണ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. പത്മയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് വരാല്‍.

സമകാലിക രാഷ്ടീയ സാഹചര്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കു ശേഷം ടൈം ആഡ്സ്നു വേണ്ടി അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് . ചിത്രത്തില്‍ മാധുരി, സണ്ണി വെയ്ന്‍, നന്ദു, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനും, എഡിറ്റിംഗ് അയൂബ് ഖാനുമാണ്. സംഗീതം നല്‍കുന്നത് ഗോപി സുന്ദര്‍. ദീപ സെബാസ്റ്റ്യനും, കെ.ആര്‍ പ്രകാശും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത് അജിത് എ ജോര്‍ജ്ജാണ്. സിനിമയിലെ സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത് മാഫിയ ശശി. ഒക്ടോബര് 14 നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT