Film News

പൂമ്പാറ്റ ദിവസത്തിലെ വാന്‍ഗോഗ്, വിഎം ദേവദാസിന്റെ രചനയില്‍ പ്രശോഭ് രവിയുടെ സിനിമ

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വിഎം ദേവദാസിന്റെ തിരക്കഥയില്‍ നവാഗതനായ പ്രശോഭ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാന്‍ഗോഗ്'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടു. ഒരു പൂമ്പാറ്റ ദിവസം എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.

കക്ഷി അമ്മിണിപ്പിള്ള, മനോഹരം, മലനാടന്‍ മെട്രോ എന്നി ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ സാമുവല്‍ എബിയാണ് സംഗീത സംവിധായകന്‍. ആദിമധ്യാന്തം, ഗോഡ്‌സേ, വരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായ ജലീല്‍ ബാദുഷയാണ് വാന്‍ഗോഗിന്റെ ഛായാഗ്രാഹകന്‍. അതുല്‍ വിജയ് ചിത്രത്തിന്റെ എഡിറ്റിങ്ങും സുഗേഷ് നാരായണന്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. എം.എ. എന്റര്‍ടെയ്ന്റ്‌മെന്റ്‌സ് ആണ് നിര്‍മ്മാണം.

സുജില്‍ മാങ്ങാട് ക്രീയേറ്റീവ് ഡയറക്റ്ററും ശ്യാംശീ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്റ്ററുമാണ് പോസ്റ്റര്‍ ഡിസൈന്‍ ജോജു ഗോവിന്ദ്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. താരനിര്‍ണ്ണയവും മറ്റ് അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ അവസാനമാരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പൂര്‍ത്തിയാക്കുക.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT