Film News

‘ബോംബേല് കൊറെ നാള് ക്വട്ടേഷന്‍ കമ്പനിയില് ഉണ്ടായതാ’; സൈക്കോ ചേക്കു ഭായുമായി ‘വലിയ പെരുന്നാള്’ സ്‌നീക് പീക്ക്

THE CUE

ഷെയ്ന്‍ നിഗം നായകനായ പുതിയ ചിത്രം വലിയ പെരുന്നാളില്‍ മുപ്പതോളം പുതുമുഖങ്ങള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളായെത്താന്‍ സംവിധായകന്‍ കണ്ടെത്തിയവരും കൊച്ചിയിലെ തന്നെ ആളുകളെയാണ്. മറ്റ് ജോലികള്‍ ചെയ്യുന്ന ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. തിയ്യേറ്ററില്‍ കയ്യടി നേടിയ പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന സ്‌നീക് പീക്ക് റിലീസ് ചെയ്തു.

ഷാലിന്‍ അവതരിപ്പിച്ച ചിത്രത്തിലെ ചേക്കു എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോയാണ് സ്‌നീക് പീക്കായി പുറത്തുവിട്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിമല്‍ ഡെന്നിസാണ്. മുന്‍പ് പുറത്തുവിട്ട സ്‌നീക് പീക്കും പാട്ടുകളും യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. റെക്‌സ് വിജയന്‍ സംഗീതം നിര്‍വഹിച്ച കണ്ടാ കണ്ടാ എന്ന ഗാനം ഇതിനകം തന്നെ പത്ത് ലക്ഷം പേര്‍ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

ഷെയ്‌നെ കൂടാതെ സൗബിനും ജോജുവും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സംവിധായകനും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പറവയ്ക്ക് പിന്നാലെ മട്ടാഞ്ചേരി പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ് ആണ് വലിയ പെരുന്നാള്‍ അവതരിപ്പിക്കുന്നത്. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ആണ് നിര്‍മ്മാണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT