Film News

‘കൊച്ചി, മട്ടാഞ്ചേരി ’; വലിയ പെരുന്നാളിലെ കല്യാണപ്പാട്ട് 

THE CUE

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത വലിയ പെരുന്നാളിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തിലെ കല്യാണപ്പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു കല്യാണ വീട്ടിന്റെ താളം അതേപടി അവതരിപ്പിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ഹസീന ബീഗമാണ്. ലളിതവും കൗതുകമുണര്‍ത്തുന്നതുമായ പാട്ടിലെ വരികള്‍ തന്നെയാണ് ശ്രദ്ധ നേടുന്നത്.

ഈ മാസം 20നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ദൈര്‍ഘ്യം അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കുറച്ചിട്ടുണ്ട്. മുന്‍പ് മൂന്ന് മണിക്കൂറിലധികം ഉണ്ടായിരുന്ന ചിത്രം 2 മണിക്കൂര്‍ അന്‍പത് മിനിറ്റാക്കിയാണ് ചുരുക്കിയിരിക്കുന്നത്.

ഷെയ്നെ കൂടാതെ സൗബിനും ജോജുവും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് റെക്സ് വിജയനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വലിയ പെരുന്നാളിന്റെ നേരത്തെ റിലീസായ പാട്ടുകളും ഷെയ്‌ന്റെ നൃത്തവുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT