Film News

10മണിക്കൂറിൽ 39ലക്ഷം കാഴ്ച്ച, യൂട്യൂബ് പിടിച്ചെടുത്ത് തലയുടെ 'നാങ്ക വേറെ മാരി'

അജിത് കുമാർ ചിത്രമായ വലിമൈയിലെ നാങ്ക വേറെ മാരി എന്ന ലിറിക്കൽ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ തരംഗമാകുന്നു. പത്ത് മണിക്കൂർ കൊണ്ട് 39 ലക്ഷം പേരാണ് യൂട്യൂബിൽ ലിറിക്കൽ ഗാനം കണ്ടിരിക്കുന്നത്. ലിറിക്കൽ വീഡിയോയിൽ ഗാനത്തിന്റെ ചിത്രീകരണ രംഗങ്ങളും കാണിക്കുന്നുണ്ട്. വലിമൈയിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

വിഘ്നേഷ് ശിവന്റെ വരികൾക്ക് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത് . യുവൻ ശങ്കർ രാജ, അനുരാഗ് കുൽക്കർണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് വലിമൈ

റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ സ്റ്റണ്ട് സ്വീക്വന്‍സ്‌ ചിത്രീകരിക്കുന്നതിനിടെ അജിത്തിന് പരിക്കേറ്റിരുന്നു. ഡ്യൂപ്പില്ലാതെയാണ് നടന്‍ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചെയ്തത്. ഷൂട്ടിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തെറിച്ചുവീഴുകയുമായിരുന്നു. ചിത്രത്തിനായി നിരവധി വിദഗ്ധ ടെക്‌നീഷ്യന്‍മാരെയും സ്റ്റണ്ട് വിദഗ്ധരെയുമാണ് എത്തിച്ചത്. ബോണി കപൂറാണ് നിർമ്മാണം.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT