Film News

'വാലാട്ടി',ഈ പട്ടിക്കുട്ടികളാണ് നായകനും നായികയും, ഇന്ത്യയില്‍ ആദ്യം

ഫ്രൈഡേ ഫിലിം ഹൗസ് ജൂലൈ 27ന് പുതിയ സിനിമ പ്രഖ്യാപിക്കുമെന്ന് പറഞ്ഞപ്പോള്‍ അഭിനേതാക്കള്‍ ആരെന്ന് അന്വേഷിച്ച കുറച്ചുപേരെങ്കിലും കാണും. മലയാളത്തിലെ താരങ്ങള്‍ ആരുമല്ല, മനുഷ്യരുമല്ല പുതിയ സിനിമയിലെ താരനിര.'വാലാട്ടി' എന്ന സിനിമ നാല് പട്ടിക്കുട്ടികള്‍ക്കൊപ്പമാണ്. നവാഗതനായ ദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങള്‍ പോസ്റ്ററിലുള്ള പട്ടികളാണ്.

ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, നാടന്‍ നായ, റോട് വീലര്‍ ഇനങ്ങളിലുള്ള പട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ കഥാപാത്രങ്ങളായാണ് ഇവരെത്തുക. ഇവരെ കൂടാതെ മറ്റ് കഥാപാത്രങ്ങളായും പട്ടികളെത്തുന്നുണ്ട്.

ഒന്നരവര്‍ഷത്തോളമായി വാലാട്ടിയിലേക്കുള്ള കഥാപാത്രങ്ങളുടെ പരിശീലനം നടക്കുന്നുണ്ട്. പട്ടികള്‍ ഉള്‍പ്പെടുന്ന ലോകത്ത് നടക്കുന്ന പ്രണയകഥയാണ് ചിത്രമെന്ന് സംവിധായകന്‍ ദേവന്‍ ദ ക്യു'വിനോട് പറഞ്ഞു.

ഇന്ത്യയില്‍ വിഎഫ്എക്‌സ് പിന്തുണയില്ലാതെ പൂര്‍ണമായും പട്ടികള്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ആദ്യ ചിത്രവുമാണ് വാലാട്ടി. വിജയ് ബാബു നിര്‍മ്മാണവും വിഷ്ണു പണിക്കര്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വരുണ്‍ സുനില്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷിബു ജി സുശീലന്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അരുണ്‍ വെഞ്ഞാറമ്മൂട് ആണ് ആര്‍ട്ട്. ജിതിന്‍ ജോസ് കോസ്റ്റിയും ഡിസൈനിംഗ്, റോണക്‌സ് സേവ്യര്‍ ആണ് മേക്കപ്പ്.വാലാട്ടി ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും.

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

4.52 മില്യൺ ടിക്കറ്റുകൾ; ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിൽ ഓൾ ടൈം റെക്കോർഡിട്ട് ലോക

SCROLL FOR NEXT