Film News

ഒരു വളയുണ്ടാക്കി വയ്ക്കുന്ന പൊല്ലാപ്പുകളെ..; നിറയെ സസ്പെൻസുകളുമായി ധ്യാനും ലുക്മാനും ഒന്നിക്കുന്ന 'വള' തിയറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെയും ലുക്മാൻ അവറാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം വള മികച്ച അഭിപ്രായങ്ങൾ നേടി തിയറ്ററിൽ പ്രദർശനം തുടരുന്നു. ഒരു വളയെ ചുറ്റിപറ്റി പലരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായി കഥ പറയുന്ന ചിത്രമാണ് വള.ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ എന്നിവരെക്കൂടാതെ വിജയരാഘവൻ, ശാന്തി കൃഷ്ണ, അർജുൻ രാധാകൃഷ്ണൻ, അബു സലീം, ശീതൾ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് വള സംവിധാനം ചെയ്തിരിക്കുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷനും സസ്പെൻസും നർമ്മം നിറച്ചുവെച്ച രംഗങ്ങളുമടക്കം ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രം. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകയുടെ ചരിത്ര വിജയത്തിന് ശേഷം വേഫറർ ഫിലിംസാണ് വളയുടെ വിതരണം നിർവഹിക്കുന്നത്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സി.പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ.ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പി ആർ ഓ: പ്രതീഷ് ശേഖർ.

വെർച്വൽ സൈക്കിളിങ് റേസ് നടത്തി ജി.ഡി.ആർ.എഫ്.എ ദുബായ്

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫസർ ഖാദർ മൊയ്‌ദീന്

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം, ആദരം ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾക്ക്

ലോകഃ പോലൊരു സിനിമ ചെയ്യാനുള്ള ധൈര്യം ബോളിവുഡിന് ഇല്ല, അവിടെ ഇത്തരം സിനിമകൾ ചെയ്യുന്നത് ആലിയ ഭട്ട് മാത്രം; അനുരാ​ഗ് കശ്യപ്

ഇത് ലോക സംഭവം, ഇൻഡസ്ട്രി ഹിറ്റ് ആയി കല്യാണി പ്രിയദർശൻ ചിത്രം 'ലോകഃ ചാപ്റ്റർ 1: ചന്ദ്ര'

SCROLL FOR NEXT