Film News

‘അമ്മ’യുടെ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്; പ്രിയദർശനും ടി കെ രാജീവ്‌കുമാറും പിന്മാറി

താരസംഘടനയായ ‘അമ്മ’ക്ക് വേണ്ടി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് . ഉദയ്‌കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പ്രിയദർശനും ടി കെ രാജീവ്‌കുമാറും ചേർന്ന് ‘അമ്മ’യുടെ ചിത്രം സംവിധാനം ചെയ്യുമെനന്നായിരുന്നു തീരുമാനിച്ചിരുന്നത് . എന്നാൽ ആ തീരുമാനം മാറാനുള്ള കാരണം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

‘അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ആര് സംവിധാനം ചെയ്താലും പ്രശ്നമല്ല. അമ്മയുമായുള്ള കരാർ ആശിർവാദ് സിനിമാസിനാണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നത് അവരുടെ തീരുമാനമാണ്’, അമ്മ ഭാരവാഹികൾ പറഞ്ഞു.

'അമ്മ’ക്ക് വേണ്ടി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ജോഷി ചിത്രം ട്വന്റി 20യിൽ വൈശാഖ് സഹ സംവിധായകനായിരുന്നു. പോക്കിരിരാജയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനായ ചിത്രം. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് വൈശാഖ് ശ്രദ്ധേയനായത്. സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ്, മധുരരാജാ എന്നീ ചിത്രങ്ങളും വൈശാഖ് സംവിധാനം ചെയ്‌തിട്ടുണ്ട്‌.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT