Film News

"എനിക്ക് കാഴ്ചയൊന്നും കിട്ടിയിട്ടില്ല, ആ വാര്‍ത്തകള്‍ തെറ്റ്" വൈക്കം വിജയലക്ഷ്മി

ചുരുങ്ങിയ കാലയളവില്‍ത്തന്നെ മലയാളത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്ന രീതിയില്‍ നിരവധി പ്രചരണങ്ങള്‍ നടന്നിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തവുമായി വിജയലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തനിക്ക് കാഴ്ച ലഭിച്ചെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തെറ്റിദ്ധാരണയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും വിജയലക്ഷ്മി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയലക്ഷ്മി ഇക്കാര്യം അറിയിച്ചത്.

"യുട്യൂബിൽ ഒരു വാർത്ത കണ്ട് ധാരാളം ആളുകൾ വിളിക്കുന്നുണ്ട്. പക്ഷേ ആ വാർത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോൾ അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതൽ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സകൾ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ." വൈക്കം വിജയലക്ഷ്മി പറഞ്ഞു.

തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും അത്തരത്തിലൊരു വാർത്ത വന്നതെന്നും എല്ലാം ശരിയായതിന് ശേഷം കാര്യങ്ങൾ അറിയിക്കാമെന്നും വിജയലക്ഷ്മി വിഡിയോയിൽ പറ‍ഞ്ഞു. അടുത്തിടെ ചില മാധ്യമങ്ങളും വിജയലക്ഷ്മിക്ക് കാഴ്ച കിട്ടിയെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിജയലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT