Film News

മാമന്നന് ശേഷം വീണ്ടും ഫഹദ് ഫാസിലും വടിവേലുവും; മാരീസൻ ടെെറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ

മാമന്നൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മാരീസൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കറാണ്. സൂപ്പർ ​ഗുഡ്സ് ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രം സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും എന്ന് ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്യുന്നു.

യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. കലൈശെൽവൻ ശിവാജിയും ശ്രീജിത്ത് സാരംഗും ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നു. ദീലീപ് നായകനായെത്തിയ വില്ലാളി വീരൻ എന്ന ചിത്രത്തിന് ശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാരീസൻ. ഒരു റോഡ് മൂവിയായിട്ടായിരിക്കും ചിത്രം ഒരുങ്ങുന്നത്.

വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാമന്നൻ. ചിത്രത്തിൽ രത്നവേൽ‌ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചിരുന്നത്. ജാതിമേൽക്കോയ്മ എങ്ങനെയാണ് തമിഴകത്ത് രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്ന് വിശദീകരിക്കുന്ന ചിത്രമായിരുന്നു 'മാമന്നൻ'. ചിത്രത്തിലെ ഇരുവരുടെയും അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാമന്നൻ എന്ന ദളിത് എം.എൽ.എയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ വടിവേലു അവതരിപ്പിച്ചത്. ഉദയനിധിയുടെ റെഡ് ജയന്റ് പ്രൊഡക്ഷന്ഡസായിരുന്നു ചിത്രത്തിന്റെ നിർമാണം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT