Film News

ഒടിയന്‍ ഇപ്പോഴും ഇവിടെയുണ്ട്, ആ സ്നേഹം തുടരുന്നതില്‍ നന്ദി: വി.എ ശ്രീകുമാര്‍

റിലീസിന് മുമ്പ് തന്നെ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയായിരുന്നു മോഹന്‍ലാലിന്‍റെ ഒടിയന്‍. ആരാധകരുടെ ഇടയില്‍ സിനിമ പ്രതീക്ഷക്കൊത്ത് ഉയരാത്തതുകൊണ്ട് സംവിധായകന്‍ വി.എ ശ്രീകുമാര്‍ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ ഒടിയനെക്കുറിച്ച് ഓര്‍ത്തുകൊണ്ട് സംവിധായകന്‍ വി.എ ശ്രീകുമാര്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്. പ്രൊമോഷന്‍റെ ഭാഗമായി തിയേറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍റെ രണ്ട് പ്രതിമകള്‍ ഇപ്പോഴും പാലക്കാടുണ്ടെന്നും അതിനൊപ്പം നിന്ന് ഫോട്ടോകള്‍ എടുക്കാന്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും വി.എ ശ്രീകുമാര്‍ പറഞ്ഞു. ഒടിയനോടുള്ള സ്നേഹം തുടരുന്നതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വി.എ ശ്രീകുമാറിന്‍റെ കുറിപ്പ്

പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു.

ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി

2018ലാണ് മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ സംവിധാനം ചെയത ഒടിയന്‍ റിലീസിനെത്തുന്നത്. വലിയ പ്രതീക്ഷകള്‍ നിലനിര്‍ത്തി പുറത്തിറങ്ങിയ ഒരു പിരീഡ് ഡ്രാമയായിരുന്നു ചിത്രം. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്‍റ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT