Film News

തലമുറകളുടെ കഥ പറയാൻ വി.എസ് സനോജ്; 'അരിക്' ഫസ്റ്റ് ലുക്ക് പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവരാണ് 'അരികിലെ' പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുത്.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. വി.എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് തിരക്കഥ. ഛായാ​ഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ - പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം - ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ - അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ - എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം - കുമാർ എടപ്പാൾ, മേക്കപ്പ് - ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ് - യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ - അബു വളയംകുളം, സ്റ്റിൽസ് - രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ - അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ - സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് - കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 'അരിക്' തീയ്യേറ്ററുകളിൽ റിലീസിനെത്തും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT