Film News

കേട്ട വിവരം വച്ച് മലയാള സിനിമ ഞെട്ടും, വി.എ ശ്രീകുമാറിന്റെ 'ഭീമനെ'ക്കുറിച്ച് ഒമര്‍ ലുലു

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് ആയും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായും പ്രഖ്യാപിക്കപ്പെട്ടതാണ് രണ്ടാമൂഴം. എം.ടിയുടെ രണ്ടാമൂഴം എന്ന പേരിലുളള കൃതി മഹാഭാരതം എന്ന പേരില്‍ 1000 കോടി ബജറ്റില്‍ ബഹുഭാഷാ ചിത്രമായാണ് പ്രഖ്യാപിക്കപ്പെട്ടത്. നിയമക്കുരുക്കില്‍പ്പെട്ട് നിര്‍മ്മാതാവ് ഉള്‍പ്പെടെ സിനിമയില്‍ നിന്ന് പിന്‍മാറിയെങ്കില്‍ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് ആവര്‍ത്തിക്കുകയാണ് സംവിധായകന്‍ വി.എ ശ്രീകുമാര്‍. എന്റെ ഭീമന്, സഫലമാകുന്ന സ്വപ്‌നത്തിന് എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ ഭീമന്റെ രൂപത്തിലെത്തുന്ന ചിത്രം പങ്കുവച്ചാണ് ശ്രീകുമാര്‍ മേനോന്‍ ലാലിന് അറുപതാം പിറന്നാള്‍ ആശംസ നേര്‍ന്നത്. ചാനല്‍ അഭിമുഖങ്ങളില്‍ രണ്ടാമൂഴം നടക്കുമെന്ന പ്രതീക്ഷ മോഹന്‍ലാലും പങ്കുവച്ചിരുന്നു.

പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാര്‍ ഒരുക്കുന്നതെന്ന് ഒമര്‍ ലുലു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീകുമാറിനെ പിന്തുണച്ച് ഒമര്‍ ലുലു എത്തിയിരിക്കുന്നത്. കേസ് നിലവില്‍ സുപ്രീം കോടതിക്ക് മുന്നിലാണ്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി വി എ ശ്രീകുമാര്‍ ഏട്ടന്‍ ഒരുക്കുന്നത് എല്ലാം നല്ല രീതിയല്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആര്‍ക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT