Film News

മോഹന്‍ലാലിനൊപ്പം പിണറായി വിജയന്‍ ബയോപിക്?; സൂചന നല്‍കി വി എ ശ്രീകുമാര്‍

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക് അണിയറയില്‍ ഒരുങ്ങുന്നതിന്റെ സൂചന നല്‍കി സംവിധായകന്‍ വി എ ശ്രീകുമാര്‍. 'കോമ്രേഡ്' സിനിമയ്ക്ക് വേണ്ടിയുള്ള പഠനത്തിലായിരുന്നെന്ന് വ്യക്തമാക്കി സംവിധായകന്‍ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണമാണ് പുതിയ വാര്‍ത്തകള്‍ക്ക് തുടക്കമിടുന്നത്. കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. ഏകെജി ഹീറോയാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം, ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നുണ്ടെന്നും വി എ ശ്രീകുമാര്‍ പറഞ്ഞു. കോമ്രേഡ് എന്ന ഹാഷ്ടാഗോടെയാണ് ശ്രീകുമാറിന്റെ കുറിപ്പ്.

ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ കോമ്രേഡ് എന്ന സിനിമയുടെ പണിപ്പുരയിലാണ് എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിണറായി വിജയന്റെ ജീവിതം പശ്ചാത്തലത്തലമാക്കിയുള്ള സിനിമയില്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുമെന്ന് സൂചനകളുണ്ടായിരുന്നു. മോഹന്‍ലാല്‍ പിണറായി വിജയനുമായി സാമ്യം ഉള്ള ലുക്കില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങുകയും ചെയ്തു. ഇത് പല സിനിമാ ആലോചനകളുടെ ഭാഗമായി ചെയ്ത അനൗദ്യോഗീക പോസ്റ്റര്‍ ആണെന്നായിരുന്നു വിശദീകരണം.

വി എ ശ്രീകുമാറിന്റെ പ്രതികരണം

കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്‌നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.

പാവങ്ങളുടെ പടത്തലവന്‍ എന്ന് സമൂഹം അദ്ദേഹത്തെ സ്നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങല്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങല്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും മാതൃകയാണ്.

വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്പോള്‍ കേരളത്തെ പുനരാവിഷ്‌ക്കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും- നയിച്ചത് ഏകെജിയാണ്.

ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.

ലാല്‍സലാം

കോമ്രേഡ്

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT