Film News

ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയ്ക്ക് 'കൽക്കി'യിലെ ബിജിഎം; സന്തോഷം പങ്കുവെച്ച് ജേക്‌സ് ബിജോയ്

ഉസൈന്‍ ബോള്‍ട്ട് ട്വിറ്ററിൽ പങ്കുവെച്ച മോട്ടിവേഷൻ വീഡിയോയിൽ ജേക്‌സ് ബിജോയിയുടെ ബിജിഎം. ടൊവിനോ നായകനായ 'കൽക്കി' എന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് ഒരുക്കിയ ട്രാക്ക് ആണ് ഉസൈന്‍ ബോള്‍ട്ട് പങ്കുവെച്ച മോട്ടിവേഷൻ വീഡിയോയിൽ ബിജിഎം ആയി ഉപയോ​ഗിച്ചിട്ടുളളത്. ഇിതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സം​ഗീത സംവിധായകൻ.

'ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക' എന്ന അടിക്കുറിപ്പോടെ ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മത്സരത്തില്‍ പരാജയപ്പെടുകയും പിന്നീട് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത ഉസൈന്‍ ബോള്‍ട്ടിന്റെ ആവേശ നേട്ടമാണ് വീഡിയോയിൽ.

പ്രവീണ്‍ പ്രഭാറാം ആയിരുന്നു 'കല്‍ക്കി'യുടെ സംവിധായകൻ. 'ക്വീൻ', 'സ്വാതന്ത്യം അർധരാത്രിയിൽ', 'രണം', 'ഇഷ്ക്', 'കക്ഷി: അമ്മിണിപ്പിള്ള', 'പൊറിഞ്ചു മറിയം ജോസ്', 'അന്വേഷണം', 'അയ്യപ്പനും കോശിയും', 'ഫോറൻസിക്' എന്നിവയാണ് ജേക്‌സ് ബിജോയ് പശ്ചാത്തല സം​ഗീതം ഒരുക്കിയ മലയാള ചിത്രങ്ങൾ. 'ഓപ്പറേഷൻ ജാവ', 'ജാക്ക് ആൻഡ് ജിൽ', 'അജഗജാന്തരം' എന്നിവയാണ് റിലീസിന് കാത്തിരിക്കുന്ന ചിത്രങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രദ്ധേയമാണ് ജേക്സ് ബിജോയിയുടെ സം​ഗീതം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT