Film News

'അതീ ഭക്തീം കലേം തമ്മിലുള്ള ഒരു പോരാട്ടമാണ്'; കൊച്ചിയുടെ കാണാമുഖം കാണിച്ച് 'ചാൾസ് എന്റർപ്രൈസസ്' ട്രെയ്‌ലർ

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഉർവശി, ബാലു വർഗ്ഗീസ്, കലൈയരസൻ, ഗുരു സോമസുന്ദരം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചാൾസ് എന്റർപ്രൈസസി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രം റിലയൻസ് എന്റർടൈന്മെന്റും, ജോയ് മൂവീസും, എപി ഇന്റർനാഷണലും ചേർന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം മെയ് 19 ന് പ്രദർശനത്തിനെത്തും.

കൊച്ചിയിലെ തമിഴ് കമ്മ്യൂണിറ്റിയുടെ കഥ പറയുന്ന ചിത്രം കുടുംബന്ധങ്ങളുടെയും, സൗഹൃദങ്ങളുടെയും, ഭാഷാതിർത്തികളുടെയും പല തലങ്ങളാണ് പറയുന്നത്. നർമ്മം നിറഞ്ഞ മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ പഞ്ചതന്ത്രം ശൈലിയിലാണ് കഥ പറഞ്ഞുപോകുന്നത്.'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്', 'വിചിത്രം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT