Film News

ഉർവ്വശിയെ കയ്യടിച്ച് വരവേറ്റ് ജോജുവും ടീമും, ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം 'ആശ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ആശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഫസ്റ്റ് ലുക്കിനൊപ്പം ഉർവ്വശിയെ കയ്യടിച്ച് വരവേൽക്കുന്ന വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. 1979 മുതൽ 2025 വരെ നീണ്ട കാലയളവിൽ 5 ഭാഷകളിലായി എഴുന്നൂറോളം സിനിമകളും 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും നേടിയ നടി ഉർവ്വശിയ്ക്ക് വലിയ വരവേൽപ്പാണ് ആശയുടെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയെ കാണാം.

ഉർവ്വശിയെയും ജോജു ജോർജ്ജിനെയും കൂടാതെ 'ആശ'യിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT