Film News

കോമഡി എന്റര്‍ട്ടെയിനറുമായി സൈജു കുറുപ്പ്; 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ട്രെയ്‌ലര്‍

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായ ഉപചാരപൂര്‍വം ഗുണ്ട ജയന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രു കംപ്ലീറ്റ് കോമഡി എന്റെര്‍റ്റൈനെറായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്.

അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം. കുറുപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രമാണ് ഉപചാരപൂര്‍വം ഗുണ്ട ജയന്‍. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും ചിത്രത്തിലുണ്ട്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എഡിറ്റര്‍ കിരണ്‍ ദാസ്. എല്‍ദോ ഐസക് ക്യാമറ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT