Film News

തിയറ്ററിൽ പ്രകമ്പനം തീർത്ത ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക്, മാർക്കോ എത്തുന്നത് സോണി ലിവിൽ; റിലീസ് തിയതി പുറത്തുവിട്ടു

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഒടിടി റിലീസിനെത്തുന്നു. റിവഞ്ച് ആക്ഷൻ ത്രില്ലറായി തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഫെബ്രുവരി 14 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരുന്നു സിനിമയുടെ പ്രധാന ആകർഷണം. ബോക്‌സ് ഓഫീസിൽ വിജയം നേടിയ ‘മാർക്കോ’ ഉണ്ണി മുകുന്ദന്റെ കരിയറിൽ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രം കൂടിയാണ്. പാൻ-ഇന്ത്യൻ തിയേറ്റർ ചർച്ചാ വിഷയമായ ചിത്രത്തിന് നോർത്ത് ഇന്ത്യയിലും മികച്ച വരവേൽപ്പാണ് ലഭിച്ചത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായാണ് സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യുന്നത്.

അടട്ടു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, ഒരുപാട് വികാരങ്ങളുടെയും വിശ്വാസഘാതത്തിന്റെയും കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെയും കഥയാണ് എന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. ‘മാർക്കോ’യുടെ ഓരോ തീരുമാനവും ജീവൻ മരണ പോരാട്ടമാണ്. തിയേറ്ററുകളിൽ ലഭിച്ച വലിയ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ഇപ്പോൾ പ്രേക്ഷകർക്ക് സോണിലിവിലൂടെ ചിത്രം വീണ്ടും കാണാൻ സാധിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോടൊപ്പം വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. മികച്ച ഛായാഗ്രഹണവും മനോഹരമായ സ്ലോ മോഷൻ രംഗങ്ങളും മികവുറ്റ എഡിറ്റിംഗുമൊക്കെ ‘മാർക്കോ’ എന്ന ചിത്രത്തെ അതിന്റെ സാങ്കേതിക മികവിന്റെ പൂർണതയിൽ എത്തിച്ചു. ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു നടൻ ജഗദീഷ് ചിത്രത്തിലുണ്ടായിരുന്നത്. പ്രധാന വില്ലനായി എത്തിയ കബീർ ദുഹാൻ സിങ്ങിനും അഭിമന്യു തിലകനും ധാരാളം പ്രശംസ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ചു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT