Film News

25 കോടിയുടെ ബ്രൂസ്‌ലി, ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ചിത്രം

ഉണ്ണി മുകുന്ദന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കിയ മല്ലു സിംഗ് പുറത്തിറങ്ങി 8 വര്‍ഷത്തിന് ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം. ബ്രൂസ്‌ലി എന്ന് പേരിട്ട ചിത്രം 2021ല്‍ തുടങ്ങും. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ മുന്‍നിര താരങ്ങളാണ് സിനിമയുടെ മോഷന്‍ ടീസര്‍ പുറത്തുവിട്ടത്.

25 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന 'ബ്രൂസ് ലീ' എന്ന ഈ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനര്‍ നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറില്‍ ആണ്. ഉണ്ണി മുകുന്ദന്‍ നിര്‍മ്മാതാവാകുന്ന ആദ്യ സിനിമയുമാണ്. പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ് ലീ'.

ബിഗ് ബഡ്ജറ്റ് ചിത്രമായതിനാല്‍ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2021ല്‍ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. വിഷ്ണു മോഹന്‍ സംവിധാനം ചെയുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിലാണ് ഉണ്ണി അടുത്തതായി ജോയിന്‍ ചെയ്യുന്നത്. എസ്രാ, ലൂസിഫര്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റര്‍ ചെയ്ത ആനന്ദ് രാജേന്ദ്രന്‍ ആണ് ഡിസൈനര്‍. അനീഷ് മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നു. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍.

മമ്മൂട്ടിയെ നായകനാക്കി ന്യൂയോര്‍ക്ക് എന്ന ചിത്രമാണ് വൈശാഖ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് മൂലം ഈ സിനിമയുടെ ചിത്രീകരണം വൈകി. ഈ ചിത്രം ഉപേക്ഷിക്കില്ലെന്ന് വൈശാഖ് പ്രഖ്യാപിച്ചിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT