Film News

'വെട്രിമാരന്റെ കഥയിൽ സൂരിയും ഉണ്ണി മുകുന്ദനും ശശികുമാറും' ; ആർ എസ് ദുരൈ സെന്തിൽ കുമാർ ചിത്രം പ്രഖ്യാപിച്ചു

'എതിർനീച്ചൽ', 'കൊടി', 'കാക്കി സട്ടൈ', 'പട്ടാസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സൂരി, ഉണ്ണി മുകുന്ദൻ, ശശികുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലാർക് സ്റ്റുഡിയോസും വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ രചിക്കുന്നത് വെട്രിമാരൻ ആണ്. ചിത്രത്തിന്റെ ഷൂട്ട് ഇന്ന് കുംഭകോണത്ത് ആരംഭിച്ചു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സമുദ്രക്കനി, ശിവദ,രേവതി ശർമ്മ, മൈം ഗോപി, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആർതർ വിൻസൺ ഛായാഗ്രഹണവും പ്രദീപ് ഇ രാഗവ് എഡിറ്റിംഗും നിർവഹിക്കുന്നു. വിടുതലൈക്ക് ശേഷം വെട്രിമാരനും സൂരിയും ഒന്നിക്കുന്ന ചിത്രമാണിത്. ഒന്നാം ഭാഗത്തിലെ സൂരിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകൻ ദുരൈ സെന്തിൽകുമാർ വിടുതലൈ ഒന്നാം ഭാഗത്തിന്റെ സഹ എഴുത്തുകാരനും സെക്കൻഡ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിരുന്നു.

സീഡൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ധനുഷ്, അനന്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മലയാളം ചിത്രം നന്ദനത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT